ambala

അമ്പലപ്പുഴ: ശമ്പള പരിഷ്കരണത്തെപ്പറ്റി സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി ആർ.ശ്രീകുമാർ ആരോപിച്ചു.എൻ.ജി.ഒ സംഘ് ജില്ലാ സമ്മേളനം അമ്പലപ്പുഴ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.മധു അദ്ധ്യക്ഷത വഹിച്ചു.ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് ജില്ലാ സെക്രട്ടറി ഡി.ഉദയപ്പൻ, ടി.ജി.മുരളി, കെ.എസ്.അജിത്കുമാർ, എൻ.ജി.ഒ സംസ്ഥ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. ബാബു പിള്ള, വി.രാജേന്ദ്രൽ ,പി. ഷിനിൽകുമാർ എന്നിവർ സംസാരിച്ചു.തുടർന്നു നടന്ന സാംസ്കാരിക സമ്മേളനം ആർ.എസ്.എസ് ജില്ലാ കാര്യവാഹ് എ.വി.ഷിജു ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ല അദ്ധ്യക്ഷൻ ഡോ.കെ.നിഷികാന്ത് വിഷയാവതരണം നടത്തി.

വനിത സമ്മേളനം ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഉമാദേവി ഉദ്ഘാടനം ചെയ്തു.ബിന്ദുവിനയകുമാർ, ഭാമ തുടങ്ങിയവർ സംസാരിച്ചു.