gf

ഹരിപ്പാട്: ആറാട്ടുപുഴ പെരുമ്പള്ളി ജംഗ്ഷന് വടക്ക് കടൽക്ഷോഭത്തിൽ റോഡിൽ അടിഞ്ഞു കൂടിയ മണൽ ബി.ജെ.പി പ്രവർത്തകർ നീക്കം ചെയ്തു. ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് സ്ഥിരമായതോടെയാണ് പ്രവർത്തകർ രംഗത്തെത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തോളം പേരാണ് ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടത്. മണൽ നീക്കം ചെയ്യുന്നതിന് കർഷക മോർച്ച ഹരിപ്പാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.ദീപക് നേതൃത്വം നൽകി. സിറിൽ സന്തോഷ്, അജിത്ത്, വിപിൻ, ജോയ് എന്നിവർ പങ്കെടുത്തു.