മാവേലിക്കര: രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക, സാമ്പത്തിക പുരോഗതിയിൽ ധാർമികതയും മൂല്യങ്ങളും സ്വാധീനം ചെലുത്തുകയും ദിശാബോധം നൽകുകയും ചെയ്യേണ്ടതുണ്ടെന്നും അല്ലെങ്കിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കാലടി ശ്രീശങ്കര സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറും പി.എസ്.സി മുൻ ചെയർമാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. കട്ടച്ചിറ ശ്രീ വെള്ളപ്പള്ളി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.എച്ച്. ഗണേശ്, ഡോ.കെ.ജേക്കബ്, ഡോ.കെ.കൃഷ്ണകുമാർ, ഡോ.ശാലിനി ശശി, മാധവി വിക്രം എന്നിവർ സംസാരിച്ചു.