hospital

കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തിൽ വീണ്ടും പുഴുക്കളെ കണ്ടെത്തി. കുട്ടികളുടെ വാർഡിലെ പൈപ്പിൽ നിന്ന് ശേഖരിച്ച വെള്ളത്തിലാണ് പുഴുക്കളെ കണ്ടത്.
വെള്ളത്തിലെ പുഴുക്കളുടെ സാന്നിദ്ധ്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്. വാർഡിൽ കിടക്കുന്ന കുട്ടികളെ കുളിപ്പിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഇൗ വെള്ളമാണ് ഉപയോഗിക്കുന്നത്.

കുഴൽക്കിണറിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് പൈപ്പിലൂടെയെത്തുന്നത്. നേരത്തെയും വെള്ളത്തിൽ പുഴുക്കളെ കണ്ട സംസവമുണ്ടായിട്ടുണ്ട്.

നഗരത്തിലെ കുടിവെള്ളത്തിൽ നിന്ന് 96 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത് അടുത്തിടെയാണ്. കോളിേഫാം ബാക്ടീരിയ അടങ്ങിയ വെള്ളമാണ് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നതെന്ന്കണ്ടെത്തിയിട്ടും ശുദ്ധീകരണത്തിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല.
ആശുപത്രിയിൽ രോഗികൾക്ക് വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.