ചേർത്തല : ഓണം മികവുത്സമാക്കുന്നതിന്റെ ഭാഗമായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മുപ്പത് ഏക്കറിൽ മത്സര പച്ചക്കറി കൃഷിക്ക് തുടക്കമായി. 23വാർഡുകളിൽ ഇരുപത്തിരണ്ടിലും കൃഷി ആരംഭിച്ചു.എല്ലാത്തരം പച്ചക്കറികളും അടങ്ങുന്ന ഒരേക്കറിൽ കുറയാത്ത തോട്ടങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കർഷകർ സ്വയം കണ്ടെത്തുന്ന വിത്തുകൾക്ക് പുറമേ പഞ്ചായത്ത് 25000 വ്യത്യസ്തമായ തൈകളും ഗുണനിലാവരമുള്ള പച്ചക്കറിവിത്തുകളും സൗജന്യമായി വിതരണം ചെയ്തു .തരിശു സ്ഥലങ്ങളിലാണ് കൃഷി..പദ്ധതിയുടെ ഉദ്ഘാടനം 9-ാം വാർഡ് കണ്ണങ്കരയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് നിർവഹിച്ചു.ഗ്രാമ പഞ്ചായത്തംഗം സുനിമോൾ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചയത്തംഗം സിന്ധുവിനു,പസുധർമ്മ സന്തോഷ്,ബിനിതാ മനോജ്, ഉഷാ ശിവദാസ്, ശ്രീജാ ഷിബു,റെജി പ്രകാശൻ എന്നിവർ സംസാരിച്ചു.