t

കരുവാറ്റ: വീട്ടമ്മ അടുക്കളയിൽ നിൽക്കവേ വീടിനു മുകളിൽ തെങ്ങുവീണ് ഒരു ഭാഗം പൂർണ്ണമായും തകർന്നു. കരുവാറ്റ പഞ്ചായത്ത് 11-ാം വാർഡ് കരിയിൽ വലിയതറയിൽ ഭവാനിയാണ് ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വീടിനു പിൻഭാഗത്തു നിന്ന തെങ്ങാണ് പൊടുന്നനെയുണ്ടായ കാറ്റിൽപ്പെട്ട് വീണത്. വലിയ ശബ്ദം കേട്ടതോടെ അടുക്കളയിൽ നിന്ന് ഭവാനി ഇറങ്ങിയോടി. മേൽക്കൂര പൂർണ്ണമായും തകർന്നു. മുറിയിലെ കട്ടിലും കസേരകളും ഒടിഞ്ഞു. വൈദ്യുതി ബന്ധവും തകരാറിലായി. ഭവാനിയും മകൻ ഷാദ്മോനുമാണ് വീട്ടിൽ താമസിക്കുന്നത്.