agricalture

ഓണാട്ടുകര വികസന ഏജൻസി വാങ്ങിയ 45 ലക്ഷം രൂപ വിലമതിക്കുന്ന മെഷി​നറികൾ ഉടയോനില്ലാതെ തുരുമ്പെടുത്ത് നശിക്കുന്നു

കായംകുളം: കർഷകരെ സഹായിക്കാനുമായി ഓണാട്ടുകര വികസന ഏജൻസി വാങ്ങിയ 45 ലക്ഷം രൂപ വിലമതിക്കുന്ന മെഷി​നറികൾ ഉടയോനില്ലാതെ തുരുമ്പെടുത്ത് നശിക്കുന്നു.

യു ഡി എഫ് സർക്കാരിന്റെ കാലത്ത് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി നൽകിയ 4 ട്രാക്ടർ, 2 ഗാർഡൻട്രില്ലർ, ഞാറുനടീൽ മെഷീൻ, പമ്പു സെറ്റുകൾ എന്നിവ മഴയും വെയിലും നനഞ്ഞ് കൃഷ്ണപുരം കുറക്കാവ് ക്ഷേത്രത്തിന് സമീപം കിടന്ന് നശിക്കുന്നത്. ഏജൻസിക്ക് ലഭിച്ച മിഷനറികൾ സബ്സിഡി നിരക്കിൽ കർഷകർക്ക് കൊടുക്കാനായിരുന്നു തീരുമാനം. ഒരു വികസന ഏജൻസി അംഗം ഇവ സ്വന്തം വസതിയിൽ സൂക്ഷിക്കകയും അദ്ദേഹത്തിന്റെ നേതൃത്തിൽ പ്രവർത്തിപ്പിച്ച് വരുകയായിരുന്നു .മെഷീൻ ഓടുന്നതിന്റെ പണം വാങ്ങുന്നതല്ലാതെ റിപ്പയർ ചെയ്യാത്തതിനാൽ ഇവ കുറച്ച് വർഷം കൊണ്ട് ഉപയോഗശൂന്യമായി. പിന്നീട് ഇവ കൃഷ്ണപുരത്ത് കൊണ്ട് വന്നെങ്കിലും പ്രവർത്തനയോഗ്യമാക്കാൻ ഫണ്ടില്ലാതെ തുരുമ്പെടുത്ത് കിടക്കുകയാണ്. ഇപ്പോഴത്തെ എൽ.ഡി​. എഫ് ഭരണസമിതിയും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

-----------------------

അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ട് പോവുകയാണ് വികസന ഏജൻസി. കുറ്റക്കാർക്കെതിരെ കർശന നടപടി എടുത്ത് മെഷിനറികൾ വികസന ഏജൻസി ഏറ്റെടുത്ത് റിപ്പയർ ചെയ്യണം.

എസ്.ജെ .ഹഷീർ

ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് .

അഖിലേന്ത്യാ കിസാൻ സഭ

കൃഷിഭവനിലും ഉപകരണങ്ങൾ നശി​ക്കുന്നു

കായംകുളം: കൃഷ്ണപരം കൃഷിഭവനിലും കാർഷിക കർമസേനയ്ക്ക് വേണ്ടി ലഭിച്ച ട്രാക്ടർ ഗാർഡൻ ട്രില്ലർ ക്ലൈമ്പർ അറ വാന റോക്കർ സ്പ്രേയർ എന്നിവ അധികൃതരുടെ അനാസ്ഥ മൂലം തുരുമ്പെടുക്കുന്നു .

ജില്ലാ എക്സിക്യൂട്ടി​വ് എൻജി​നി​യറുടെ ഇഷ്ടാനുസരണമാണ് പർച്ചേസുകൾ നടന്നിരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. സ്പെയർ പാർട്ടുകൾ വേഗം ലഭിക്കുന്ന മഹീന്ദ്ര അടക്കമുള്ള കമ്പനികളെ ഒഴിവാക്കിയാണ് വിദേശ കമ്പനിയായ ജോൺ ടിയർ ട്രാക്ടർ വാങ്ങിയത്. എത്രയും വേഗം കാർഷിക കർമ സേനയടെ യോഗം വിളിച്ച് കൂട്ടി എഗ്രിമെന്റ് ഒപ്പിട്ട് മെഷിനറികൾ കാർഷിക കർസസേനക്ക് കൈമാറണമെന്നാണ് ആവശ്യം.