കായംകുളം: കായംകുളം ഗവ. ആശുപത്രിയിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ ബി ജെ പി ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.
ഡി.അശ്വനീദേവ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെ പൈപ്പ് വെള്ളത്തിലാണ് കഴിഞ്ഞ ദിവസം പുഴുക്കളെ കണ്ടെത്തിയത്. മുൻപ് പലതവണയും ആശുപത്രി പൈപ്പ് ലൈനിലെ കുടിവെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയിട്ടുണ്ട്. അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തി ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലായെങ്കിൽ ബി ജെ പി കായംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ഡി.അശ്വനി ദേവ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റെ മഠത്തിൽ ബിജു അദ്ധ്യക്ഷത വഹിച്ചു .പാലമുറ്റത്ത് വിജയകുമാർ, കെ.രാജേഷ് ഉണ്ണിച്ചേത്ത് , കൃഷ്ണകുമാർ രാംദാസ് , ,രമണിദേവരാജൻ, ഓമന അനിൽ ,ദേവരാജൻ ,രതിഷ് ,പി.കെ സജി എന്നിവർ സംസാരിച്ചു.