കുട്ടനാട് : പുതുതലമുറയെ അറിവിന്റെ ലോകത്തേക്ക് നയിക്കാൻ സമൂഹത്തിന് ബാദ്ധ്യതയുണ്ടെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.കണ്ണാടി എസ്.കെ.ഫൗണ്ടേഷന്റെ വിദ്യാഭ്യാസ,സ്കോളർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫൗണ്ടേഷൻ ചെയർമാൻ ശശികലാധരൻ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നാവികസേന മെഡൽ ജേതാവ് റിയർ അഡ്മിറൽ ശ്രീകുമാർ നായർ സ്കോളർഷിപ്പ് വിതരണം ചെയ്തു.നിർദ്ധനരായ കുടുംബങ്ങൾക്കുള്ള ഭവനനിർമ്മാണ സഹായവിതരണം ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൺ സതി എസ് നായർ നിർവ്വഹിച്ചു.മുഹമ്മ വിശ്വഗാജി മഠംസെക്രട്ടറി സ്വാമി അസ്പർശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മെഡിസിൻ വിഭാഗം മേധാവിയും ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ.ഉണ്ണികൃഷ്ണൻ കർത്താ റിപ്പോർട്ട് അവതരിപ്പിച്ചു.സബ് ജഡ്ജ് വി.ഉദയകുമാർ,ഐ.എസ്.ആർ.ഒ സീനിയൻ ശാസ്ത്രജ്ഞൻ മുരളി ശങ്കർ തുടങ്ങിയവർ സംസാരിച്ചു.എസ്.കെ.കൺവൻഷൻ സെന്റർ ഡയറക്ടർ പി.എസ്.ദേവരാജ് സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി രാധാകൃഷ്ണൻ മങ്ങാട് നന്ദിയും പറഞ്ഞു.