a

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ചെന്നിത്തല മേഖലയിലെ 146ാം നമ്പർ ശാഖാ യോഗത്തിൽ പുതിയതായി പണിയുന്ന സദ്യാലയത്തിന്റെ ശിലാസ്ഥാപനം മാവേലിക്കര യുണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി.എം പണിക്കർ, യൂണിയൻ കൗൺസിലറും മേഖലാ ചെയർമാനുമായ ജി.മധുവടശ്ശേരിൽ, ശാഖാ പ്രസിഡന്റ് മുരളി സരോവരം, സെക്രട്ടറി ദേവരാജൻ, വൈസ് പ്രസിഡന്റ് മോഹനൻ, ക്ഷേത്ര ശാന്തി, ശാഖാ മാനേജിംഗ് കമ്മി​റ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.