വള്ളികുന്നം:പ്രളയ ബാധിതരോട് സർക്കാർ അവഗണന കാണിക്കുന്നുവെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷാജി എം പണിക്കർ പറഞ്ഞു. ഇന്നലെ ചുനാട് അമ്പാടി ഓഡിറ്റോറിയത്തിൽ നടന്ന ബി.ഡി.ജെ.എസ് മാവേലിക്കര നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് അനിൽ തൃപാദം അദ്ധ്യക്ഷത വഹിച്ചു. ചൂനാട് സത്താർ, സദാനന്ദൻ വള്ളികുന്നം, രവി പുത്തൻചന്ത, സുജ, അജയൻ തുടങ്ങിയവർ സംസാരിച്ചു.