photo

ചേർത്തല: കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചദിന ഗണേശ സത്ര വേദിയിൽ പ്രതിഷ്ഠിക്കാനുള്ള ഭദ്റദീപവും വിഗ്രഹവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ വരവേൽപ്പ്. മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഭദ്റദീപ രഥഘോഷ യാത്ര മോൻസ് ജോസഫ് എം.എൽ.എ.ഫ്ലാഗ് ഓഫ് ചെയ്തു. മള്ളിയൂർ ക്ഷേത്രം തന്ത്റി ദിവാകരൻ നമ്പൂതിരി ദീപപ്രതിഷ്ഠ നിർവഹിച്ചു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിഗ്രഹഘോഷയാത്രയുടെ വിഗ്രഹ സമർപ്പണം കെ.ബി.ഗണേഷ് കുമാർ എം.എൽ.എയും നിർവ്വഹിച്ചു.ഇരു ഘോഷയാത്രകളും വിവിധ കേന്ദ്രങ്ങളിലെ വരവേൽപ്പിന് ശേഷം കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ സമാപിച്ചു. സത്രസംഘാടക സമിതി ചെയർമാൻ പി.എസ്.രാജീവ്, ഉപദേശക സമിതി ചെയർമാൻ എൻ.രാമദാസ്, കണ്ടമംഗലം ക്ഷേത്രസമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ,സജേഷ് നന്ദ്യാട്ട് ,ബി.തുളസിധരൻ,ബിനു,ജോഷി പത്മാലയം,പ്രദീപ് കുമാർ, എ.എസ്.ലൈജു,കെ.പി.ആഘോഷ് കുമാർ,രാധാകൃഷ്ണൻ തേറാത്ത്, സരേഷ് മാമ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് ശക്തീശ്വരം ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഇരു രഥഘോഷയാത്രകളുടെയും സംയുക്ത ദേശ എഴുന്നള്ളത്ത് കളവം കോടം ക്ഷേത്ര യോഗം പ്രസിഡന്റ് സി.കെ.ഷാജി മോഹൻ ഉദ്ഘാടനം ചെയ്യും.വിവിധ കരകളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി കണ്ടമംഗലം ക്ഷേത്രത്തിൽ രഥഘോഷയാത്രകൾ സമാപിക്കും.പളളിക്കൽ സുനിൽ ആചാര്യനായുള്ള മഹാ സത്രം ആഗസ്റ്റ് 1 മുതൽ 5 വരെയാണ് നടക്കുന്നത്.