ചേർത്തല:കുമരകം ബോട്ട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മുഹമ്മ ഗ്രാമം ഓർമ പൂക്കൾ അർപ്പിച്ചു. ദുരന്തത്തിന്റെ 17-ാം വാർഷിക ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണ ചടങ്ങുകൾൽ
അരങ്ങ് സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ തോട്ട് മുഖപ്പ് കടവിൽ മരിച്ചവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ സ്മരണഞ്ജലി അർപ്പിച്ചു.ഷാജി ഇല്ലത്ത് എഴുതി സജി സ്വരരാഗ് സംഗീതം നൽകിയ ഗാനം ആലപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണഗോപാൽ ഉദ്ഘാടനം ചെയ്തു.മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എസ് ശരത് മുഖ്യ പ്രഭാഷണം നടത്തി.സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്,ഡോ,സിറാബു ദ്ദീൻ,സി.ബി.ഷാജികുമാർ,സുധീർ രാഘവൻ,കെ.എസ്.കുശലകുമാർ,പി.എം. സുനിൽ,ബേബി വട്ടകര,അരങ്ങ് രക്ഷാധികാരി സി.പി.ഷാജി,ടോമിച്ചൻ കണ്ണയിൽ എന്നിവർ സംസാരിച്ചു .
ഡി.വൈ.എഫ്.ഐ മുഹമ്മ മേഖല കമ്മറ്റി ബോട്ട് ജെട്ടിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
മുഹമ്മകുമരകം പാസഞ്ചേഴ്‌സ് അസോസിയേഷൻ ദുരന്ത സ്ഥലത്ത് പുഷ്പാർച്ചന നടത്തി.എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി കേഡറ്റുകൾ ബോട്ട് ജെട്ടിയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിലെ കബ്ബ് യൂണിറ്റിലെ കേഡറ്റുകൾ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.