tv-r

അരൂർ: അരൂർ പഞ്ചായത്തിലെ പൊതുശ്മശാനം ഉപയോഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്മശാനത്തിന് മുന്നിൽ പ്രതീകാത്മക ശവസംസ്ക്കാരം നടത്തി പ്രതിഷേധിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സ്ഥാപിച്ച പൊതു ശ്മശാനം രണ്ട് മാസമായി പ്രവർത്തിക്കുന്നില്ല. പ്രതിഷേധസമരം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.ബി.ജിബിൻ അദ്ധ്യക്ഷത വഹിച്ചു. പോൾ കളത്തറ, പി.കെ.സജീവൻ, മോളി ജസ്റ്റിൻ , .കെ.സുനീഷ്, ടി.എസ്.സനൂപ്, എൻ.എസ്.ജാക്സൺ , അമൽ ദേവ് , ഷാൻ കുമാർ എന്നിവർ സംസാരിച്ചു.