ചേർത്തല: നിരോധിത പുകയില ഉത്പന്നമായ ഹാൻസും വിദേശ മദ്യവുമായി യുവാവ് പിടിയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ ചെത്തി വീയപറമ്പിൽ ജോസിനെയാണ് (34) അർത്തുങ്കൽ പൊലീസ് പിടികൂടിയത്. 100 പായ്ക്കറ്റ് ഹാൻസും മൂന്ന് കുപ്പി മാഹി വിദേശ മദ്യവും കണ്ടെടുത്തു.രഹസ്യ വിവരത്തെ തുടർന്ന് അർത്തുങ്കൽ എസ്.ഐ ടോൾസൺ ജോസഫിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.