ചേർത്തല: തങ്കികവല ശക്തി വിനായക ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചദിന ഗണേശ മഹാസത്രവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ഭദ്റദീപവും വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ദേശ എഴുന്നള്ളത്ത് ക്ഷേത്ര കരകളെ ഭക്തി സാന്ദ്രമാക്കി. നിരവധി വാഹനങ്ങളുടെയും നൂറ് കണക്കിന് ഭക്തരുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയെ നിറപറയും നിലവിളക്കും വച്ചാണ് ക്ഷേത്രസങ്കേതങ്ങളിലും വിവിധ കേന്ദ്രങ്ങളിലും ഭക്തജനങ്ങൾ വരവേറ്റത്.
പുഷ്പഹാരങ്ങളും പുഷ്പങ്ങളും ഫലമൂലാദികളും നോട്ടുമാലകളുമൊക്കെ ഗണേശന് കാണിക്കയായി ഭക്തജനങ്ങൾ സമർപ്പിച്ചു. മളളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്നു കൊണ്ടുവന്ന ഭദ്റദീപവും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്നു കൊണ്ടുവന്ന വിഗ്രഹവുമാണ് ആഘോഷപൂർവ്വം എഴുന്നുള്ളിച്ചത്.രാവിലെ കളവംകോടം ക്ഷേത്ര സന്നിധിയിൽ ദേവസ്വം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ ഫ്ലാഗ് ഒഫ് ചെയ്ത ഘോഷയാത്ര രാത്രി ഏറെ വൈകി കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രത്തിൽ സമാപിച്ചു.സംഘാടക സമിതി ചെയർമാൻ പി.എസ്.രാജീവ്, ഉപദേശക സമിതി ചെയർമാൻ എൻ.രാമദാസ്,ചീഫ് കോ ഓർഡിനേറ്റർ പി.ഡി.ഗഗാറിൻ,ജനറൽ കൺവീനർ കെ. ഡി.ജയരാജ്,സജേഷ് നന്ദ്യാട്ട്, കെ.ഷാജി, ബി.തുളസീധരൻ, പ്രദീപ് കുമാർ,വിവേക് വി.പൊന്നപ്പൻ,സരേഷ് ബാബു,ബിനു,കെ.പി.ആലോഷ് കുമാർ, സി.എൻ.രാജേന്ദ്രൻ,സുരേഷ് മാമ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.കൊടിമര ഘോഷയാത്ര പടിഞ്ഞാറെ കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ഇന്ന് ആരംഭിക്കും. വൈകിട്ട് 5ന് ക്ഷേത്രം പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻനായർ ഉദ്ഘാടനം ചെയ്യും.കെ.എൻ.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.