ആലപ്പുഴ: സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ സി.പി.എെ ജില്ലാ കൗൺസിൽ യോഗം നിയോഗിച്ചു. സി.പി.എെ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ.എസ്.രവി, കെ.ചന്ദ്രനുണ്ണിത്താൻ, ജില്ലാ കൗൺസിൽ അംഗം എസ്.പ്രകാശൻ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം.
പോസ്റ്റർ ഒട്ടിച്ചവരെ സംരക്ഷിച്ച നേതാക്കൾക്കെതിരെ കർശന നടപടി മണ്ഡലം കമ്മിറ്റി കൂടി തീരുമാനിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
അതേസമയം എറണാകുളത്തെ സമരത്തെ തള്ളിപ്പറഞ്ഞ കാനത്തെ കൗൺസിലിലെ ചില അംഗങ്ങൾ യോഗത്തിൽ രൂക്ഷമായി വിമർശിച്ചു. ജില്ലാ സെക്രട്ടറിയും എം.എൽ.എയും അടികൊണ്ട് കിടക്കുമ്പോൾ സംസ്ഥാന സെക്രട്ടറി നടത്തിയ പ്രസ്താവന പാർട്ടിക്ക് അപമാനമുണ്ടാക്കിയതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി.