അമ്പലപ്പുഴ : പറവൂർ പബ്ലിക് ലൈബ്രറിയുടെ 'അക്ഷരാദരവ് "പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.ഐ ആം ഫോർ ആലപ്പി പദ്ധതിയിലൂടെ പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സബ് കളക്ടർ വി.ആർ. കൃഷ്ണതേജയെയും ജില്ലാ - സംസ്ഥാന ദേശീയ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരേയും ചലച്ചിത്ര സംവിധായകൻ ജോണി ആന്റണി ആദരിച്ചു.സെക്രട്ടറി ഒ.ഷാജഹാൻ, അലിയാർ.എം.മാക്കിയിൽ, സി.കെ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.