tv-r

തുറവൂർ: ദേശീയപാതയിൽ കുത്തിയതോട് പാലത്തിന് തെക്കുവശം നിയന്ത്രണം തെറ്റിയ കണ്ടെയ്‌നർ ലോറി മീഡിയനിലെ വൈദ്യുതി വിളക്കു കാൽ ഇടിച്ച് തകർത്തു. മീഡിയനിൽ കുടുങ്ങി നിന്നതിനാൽ ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ ഒന്നരയോടെ എസ്.എൻ.ഡി.പി കവലയ്ക്ക് സമീപമാണ് അപകടം. കൊച്ചിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു.