ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ ചിങ്ങോലി 263ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗവും ശാഖാ ഭരണസമിതി തെരഞ്ഞെടുപ്പും സ്കൂൾ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. ചിങ്ങോലി മേഖല കൺവീനർ പി.എൻ.അനിൽകുമാർ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ലളിതാംബരൻ സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർ അഡ്വ.യു.ചന്ദ്രബാബു, പ്രസിഡന്റ് ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ശാഖാഭരണസമിതി അംഗങ്ങളായി ഉപേന്ദ്രൻ (പ്രസിഡന്റ്), സുഗതൻ (വൈ.പ്രസിഡന്റ്), എച്ച്.സുരേഷ് (സെക്രട്ടറി), അഖിൽ ചന്ദ്രൻ, പ്രകാശ്, ദേവകുമാർ, ശിവരാജൻ, ശ്യാംലാൽ, രാമചന്ദ്രൻ, രഞ്ജിനി (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) ശ്രീലത, താര, ഉഷ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവർ അടങ്ങിയ ശാഖാ ഭരണസമിതിയെയും റ്റി.കെ.ദേവകുമാർ (മാനേജർ), സജീവ് (സെക്രട്ടറി), ജി.വി.സുകുമാരൻ, ഗിരീഷ് കുമാർ, പ്രസാദ്, ജയകുമാർ, മണി (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ അടങ്ങിയ സ്കൂൾ ഭരണ സമിതിയെയും തിരഞ്ഞെടുത്തു.