ഹരിപ്പാട്: മണ്ണാറശാല യു.പി സ്‌കൂളിൽ കഴിഞ്ഞ അദ്ധ്യയന വർഷം മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ഹരിപ്പാട് നഗരസഭ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം ഉദ്‌ഘാടനം ചെയ്തു. നഗരസഭാംഗം ആർ.രതീഷ് അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപകൻ എസ്.നാഗദാസ് ആമുഖ പ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി ഷാജി മുഖ്യപ്രഭാഷണം നടത്തി.
തോട്ടപ്പളി തീരദേശ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.വിനോദ്‌കുമാർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് വി.ബി.ശൈലജ, അദ്ധ്യാപകൻ എൻ.ജയദേവൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് പ്രേം ജി കൃഷ്ണ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു. പി.വേണു പ്രസിഡന്റും പ്രേം ജി കൃഷ്ണ വൈസ് പ്രസിഡന്റുമായ പി.ടി.എ കമ്മറ്റിയേയും വി.ബി.ശൈലജ പ്രസിഡന്റും സുമതി സദാനന്ദൻ വൈസ് പ്രസിഡന്റുമായ എം.പി.ടിഎയെയും തിരഞ്ഞെടുത്തു.