കുട്ടനാട് : പ്രഭാത സവാരിക്കിറങ്ങിയ യുവതിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്ന രണ്ടംഗസംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എടത്വാ മങ്കോട്ടചിറ മീനത്തേരിൽ ടിജോമോൻ തോമസ് (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ, തായങ്കരി പട്ടാക്കൽ ശശിയുടെ മകളും ഹരിപ്പാട് സ്വദേശി നിതിൻ കുമാറിന്റെ ഭാര്യയുമായ ശരണ്യയുടെ (23) മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ച ശേഷം ശരണ്യയെ തള്ളി താഴെയിട്ടശേഷമാണ് സംഘം കടന്നത്. ശരണ്യ മാലയിൽ ബലമായി പിടിച്ചതുകൊണ്ട് നാലരപ്പവനുള്ള മാലയുടെ പകുതിയേ നഷ്ടപ്പെട്ടുള്ളൂ.