ന്യൂഡൽഹി: കേരളത്തിന് വാഗ്‌ദാനം ചെയ്‌ത എയിംസ് ഉടൻ അനുവദിക്കണമെന്ന് കെ. മുരളീധരൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. കേന്ദ്രം നിർദ്ദേശിച്ചതു പ്രകാരം സംസ്ഥാന സർക്കാർ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 200 ഏക്കർ സ്ഥലം കണ്ടെത്തിയിരുന്നു.ആരോഗ്യ മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന കേരളത്തെ എന്തുകൊണ്ട് അവഗണിക്കുന്നു എന്ന് വ്യക്തമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.