ന്യൂഡൽഹി: കേരളത്തിൽ നിക്ഷേപം നടത്തുന്ന പ്രവാസി മലയാളികളെ സംസ്ഥാന സർക്കാർ അന്യായമായി പീഡിപ്പിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്‌സഭയിൽ ആരോപിച്ചു. ഗൾഫിലെ സമ്പാദ്യം കേരളത്തിൽ നിക്ഷേപിക്കുന്നവർക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ഒരു സംരക്ഷണവും ലഭിക്കുന്നില്ല. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിച്ച വ്യവസായ സംരംഭകർക്ക് സംരക്ഷണം ലഭിക്കാൻ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം അടിയന്തരമായി നിയമ നിർമ്മാണം നടത്തണമെന്നും പ്രവാസി മലയാളികളുടെ മരണത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.