education
education reformation , editorial

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനങ്ങളിൽ സാമ്പത്തികമായിപിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ബിൽ ലോക്സഭ പാസാക്കി. 25 ശതമാനം സീറ്റു വർദ്ധിപ്പിച്ച് വിദ്യാർത്ഥി പ്രവേശനത്തിന് പത്തു ശതമാനം സാമ്പത്തിക സംവരണം കേന്ദ്രസർക്കാർ നേരത്തെ ഉറപ്പാക്കിയെങ്കിലും അദ്ധ്യാപക നിയമനത്തിൽ അതു നടപ്പാക്കുന്നത് ആദ്യമാണ്. അദ്ധ്യാപക നിയമനത്തിന് ഒരു സ്ഥാപനത്തെ ഒരു യൂണിറ്റായി പരിഗണിച്ച് പട്ടിക ജാതി, പട്ടിക വർഗ, ഓ.ബി.സി വിഭാഗ സംവരണം നടപ്പാക്കാനുള്ള നിർദ്ദേശവും ബില്ലിലുണ്ട്. വകുപ്പ് തലത്തിൽ സംവരണം നടപ്പാക്കുന്ന രീതിക്ക് പകരമാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ബിൽ രാജ്യസഭയിൽ കുടുങ്ങിയതിനെ തുടർന്ന് ഓർഡിനൻസ് ഇറക്കിയിരുന്നു. അതിന് പകരമുള്ള ബില്ലാണ് ലോക്സഭ പാസാക്കിയത്.

2017ലെ അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്ന് ഓരോ വകുപ്പുകളെയും ബേസ് യൂണിറ്റായി പരിഗണിച്ച് സംവരണം നടപ്പാക്കുന്ന ഉത്തരവ് കഴിഞ്ഞ മാർച്ചിൽ യു.ജി.സി പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധി പിന്നീട് സുപ്രീംകോടതിയും ശരിവച്ചു. ഇതു മറികടക്കാൻ ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നത്.