പ്രതീക്ഷകളുമായി സാമ്പത്തിക സർവേ
ന്യൂഡൽഹി: ഇന്ത്യയെ 2025ൽ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കാൻ എട്ടു ശതമാനം വളർച്ച നേടണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നലെ ലോക്സഭയിൽ സമർപ്പിച്ച സാമ്പത്തിക സർവേ പറയുന്നു.
ഇതിന് സഹായിക്കുന്ന ഘടകങ്ങളും സർവേയിൽ അക്കമിട്ട് നിരത്തുന്നുണ്ട്. അടുത്ത വർഷം ഇന്ധന വില കുറയാനുള്ള സാദ്ധ്യതയാണ് ഇതിൽ പ്രധാനം. സ്വകാര്യ നിക്ഷേപവും ജനങ്ങളുടെ ഉപഭോഗവും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ തൊഴിലവസരങ്ങൾ, കൂടുതൽ കയറ്റുമതി, പുതിയ സാങ്കേതിക വിദ്യ, മികച്ച കാലവർഷം, തൊഴിലാളികളുടെ കാര്യക്ഷമത കൂട്ടൽ എന്നിവയും 8% വളർച്ചയിലേക്ക് നയിക്കും.
പദ്ധതികൾ പുതിയ കുപ്പിയിൽ:
ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയിൽ നിന്ന് 'ബദ്ലാവ്' എന്ന പുതിയ പദ്ധതി (ബേട്ടി ആപ്കി ധൻ ലക്ഷ്മി ഔർ വിജയ ലക്ഷ്മി)
സ്വച്ഛ് ഭാരതിൽ നിന്ന് സുന്ദർ ഭാരത്
എൽ.പി.ജി സബ്സിഡി ഉപേക്ഷിക്കാൻ 'ഗിവ് ഇറ്റ് അപിൽ' നിന്ന് 'തിങ്ക് എബൗട്ട് സബ്സിഡി'
നികുതി വെട്ടിപ്പിൽ (ടാക്സ് ഇവേഷൻ) നിന്ന് നികുതി വിധേയത്വത്തിലേക്ക്
സർവേയിലെ പ്രതീക്ഷകൾ
സേവിംഗ്സ്, നിക്ഷേപം, കയറ്റുമതി വർദ്ധന
ചെറുകിട വ്യവസായങ്ങളിൽ കൂടുതൽ തൊഴിലുകൾ, കൂടുതൽ ഉത്പാദനം
തൊഴിൽ നിയമങ്ങൾ ലഘൂകരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ
സംസ്ഥാനങ്ങൾ വേതന വ്യവസ്ഥ പരിഷ്കരിക്കും
തൊഴിലാളികൾക്ക് മിനിമം വേതനം
ദേശീയ തലത്തിൽ 'ഫ്ളോർ മിനിമം വേതനം'. സംസ്ഥാനങ്ങളിൽ അതിൽ കുറയരുത്
തൊഴിലാളികളുടെ ആരോഗ്യം മെച്ചപ്പെടുത്തും
ഉത്പാദന ക്ഷമത വർദ്ധിപ്പിക്കും
കൂടുതൽ സമ്പാദ്യം, കൂടുതൽ നിക്ഷേപം
കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും
ജൂനിയർ കോടതികളുടെ സമയം കൂട്ടും
100 തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങൾക്ക് പ്രത്യേക പരിഗണന
ടൂറിസം, ഹോട്ടൽ, കാറ്ററിംഗ്, ഗതാഗതം, റിയൽ എസ്റ്റേറ്റ്, വിനോദം എന്നിയിൽ തൊഴിലവസരങ്ങൾ
ജനസംഖ്യയിലെ വ്യതിയാനം മുന്നിൽ കണ്ട് നയരൂപീകരണം
2021-31ൽ ജോലിയെടുക്കുന്ന വിഭാഗങ്ങളുടെ എണ്ണം കൂടും
5-14 പ്രായമുള്ള കുട്ടികൾ കുറയും
പുതിയ സ്കൂളുകൾ വേണ്ട, നിലവിലുള്ളവ ലയിപ്പിക്കണം