nirbhaya-

ന്യൂഡൽഹി: സ്ത്രീ സുരക്ഷയ്‌ക്കായുള്ള നിർഭയ നിധിയിൽ പലപ്പോഴായി അനുവദിച്ച തുക കേരള സർക്കാർ വിനിയോഗിച്ചില്ലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ ആന്റോ ആന്റണിയെ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2016-17-ൽ അടിയന്തര ഘട്ടങ്ങളിലെ സഹായത്തിന് അനുവദിച്ച 733.27 ലക്ഷം രൂപയിൽ സംസ്ഥാനം ചെലവിട്ടത് 337 ലക്ഷം രൂപയാണ്. 2016-17ൽ പീഡനങ്ങളിലെ ഇരകളെ സഹായിക്കാനുള്ള 760 ലക്ഷം രൂപയുടെ സെൻട്രൽ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ ഒരു രൂപ പോലും ചെലവഴിച്ചില്ല. സൈബർ അതിക്രമങ്ങൾ തടയാനുള്ള 435 ലക്ഷം രൂപയും ലാപ്സാക്കി. സ്ത്രീ ഹെൽപ് ലൈൻ പദ്ധതിക്കായി 2015-16 മുതൽ 2019-2020 വരെ അനുവദിച്ച 174.94 ലക്ഷം രൂപയിൽ സർക്കാരുപയോഗിച്ചത് 72.71 ലക്ഷം രൂപയാണ്. വൺ സ്റ്റോപ്പ് സെന്റർ സ്‌കീം പ്രകാരം 2015-16 മുതൽ 2019 -20 വരെയുള്ള കാലയളവിൽ 509.85 ലക്ഷം രൂപ അനുവദിച്ചതിൽ കേരള ചെലവഴിച്ചത് 41 ലക്ഷം രൂപയാണന്നും മന്ത്രി അറിയിച്ചു.