വൻ തുകയുടെ ഇടപാടുകൾ നടത്തുന്നവർ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്ന് ബഡ്‌ജറ്റിൽ നിർദ്ദേശമുണ്ട്. ഒരു സാമ്പത്തിക വർഷം ഒരു കോടി രൂപയിൽ കൂടുതൽ കറന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നവരും രണ്ടു ലക്ഷം രൂപയിൽ കൂടുതൽ വിദേശ യാത്രയ്‌ക്കായി ചെലവാക്കുന്നവരും ഒരു വർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം.

പാൻ നമ്പരിന് പകരം ആധാർ നമ്പർ രജിസ്‌റ്റർ ചെയ്യാം. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു വർഷം ഒരു കോടി രൂപയിൽ കൂടുതൽ പിൻവലിച്ചാൽ രണ്ടു ശതമാനം ആദായ നികുതി ഏർപ്പെടുത്താൻ നിർദ്ദേശമുണ്ടെങ്കിലും ചില ബിസിനസുകൾക്ക് ഇളവു ലഭിക്കും. അതു സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കും.