ന്യൂഡൽഹി: ന്യൂസ്‌പ്രിന്റിന് പത്ത് ശതമാനം കസ്റ്റംസ് തീരുവ ഏർപ്പെടുത്താനുള്ള ബഡ്‌ജറ്റ് നിർദ്ദേശം പത്രവ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി പറഞ്ഞു. സാമ്പത്തികമാന്ദ്യത്തിനു പുറമെ ന്യൂസ്‌പ്രിന്റിനുമേൽ കസ്റ്റംസ് തീരുവ കൂടി ചുമത്തുന്നത് പത്ര, പ്രസിദ്ധീകരണ മേഖലയെ പ്രതിസന്ധിയിലാക്കും.
ഇന്ത്യയിലുള്ള ന്യൂസ്‌പ്രിന്റ് ഫാക്ടറികൾക്ക് ആവശ്യമായ ന്യൂസ് പ്രിന്റുകൾ ലഭ്യമാക്കാൻ ഇപ്പോൾ സാധിക്കുന്നില്ലെന്നും എംപി ചൂണ്ടിക്കാട്ടി.