ന്യൂഡൽഹി: ന്യൂസ് പ്രിന്റിന് പത്തു ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്താനുള്ള കേന്ദ്ര ബഡ‌്ജറ്റ് പ്രഖ്യാപനം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പത്രവ്യവസായത്തിന് താങ്ങാനാകില്ലെന്ന് ഇന്ത്യൻ ന്യസ് പേപ്പർ സൊസൈറ്റി ചൂണ്ടിക്കാട്ടി. പരസ്യവരുമാനത്തിലെ കുറവും ഡിജിറ്റൽ രംഗത്തെ വെല്ലുവിളികളും പത്രമേഖലയെ വലയ്‌ക്കു സാഹചര്യമാണുള്ളത്. ചെറിയ, ഇടത്തരം പത്രങ്ങളെ കേന്ദ്ര സർക്കാർ തീരുമാനം കൂടുതൽ നഷ്‌ടത്തിലേക്ക് തള്ളിവിടും. ഇന്ത്യയിൽ ആവശ്യമുള്ള 25 ലക്ഷം ടൺ ന്യൂസ്‌പ്രിന്റിൽ വെറും പത്തു ലക്ഷം ടൺ മാത്രമാണ് ആഭ്യന്തരമായി ഉൽപാദിക്കുന്നത്. ഗ്ളേസിംഗ്, ഭാരംകുറഞ്ഞ ന്യൂസ് പ്രിന്റുകൾ രാജ്യത്ത് ഉൽപാദിപ്പിക്കുന്നുമില്ല. വ്യവസായത്തെ രക്ഷിക്കാൻ പത്തു ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ഐ. എൻ.എസ് ആവശ്യപ്പെട്ടു.