civil-service

ന്യൂഡൽഹി:ജൂൺ രണ്ടിന് നടന്ന സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം യു.പി.എസ്.സി പുറത്തുവിട്ടു. മെയിൻ പരീക്ഷയ്‌ക്ക് യോഗ്യത നേടിയവരുടെ വിവരങ്ങൾ യു.പി.എസ്.സി വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയവർ മെയിൻ പരീക്ഷയെഴുതാൻ യു.പി.എസ്.സി വെബ്‌സൈറ്റിൽ ലഭ്യമായ ഡീറ്റെയിൽഡ് അപ്ളിക്കേഷൻ ഫോം -1ൽ (ഡി.എ.എഫ് 1) ഓൺലൈനായി വീണ്ടും അപേക്ഷിക്കണം. ആഗസ്‌റ്റ് ഒന്നുമുതൽ ആഗസ്‌‌റ്റ് 16 വെള്ളിയാഴ്‌ച വൈകിട്ട് ആറുമണി വരെയുള്ള അപേക്ഷകൾ സ്വീകരിക്കും. അപേക്ഷ പൂരിപ്പിക്കാനുള്ള വിശദാംശങ്ങൾ സൈറ്റിൽ നിന്ന് ലഭിക്കും. യോഗ്യത നേടിയവർ മെയിൻ പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്നും യു.പി.എസ്.സി അറിയിച്ചു. അപേക്ഷകർക്കെല്ലാം സെപ്‌റ്റംബർ 20ന് നടക്കുന്ന മെയിൻ പരീക്ഷ എഴുതാൻ യോഗ്യത ലഭിക്കണമെന്നില്ല. യോഗ്യരായ അപേക്ഷകരുടെ വിവരങ്ങൾ പരീക്ഷയ്‌ക്ക് നാലാഴ്‌ച മുമ്പ് യു.പി.എസ്.സി പ്രസിദ്ധീകരിക്കും.