kulbhushan-

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ ജയിലിലാക്കിയ ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ അന്താരാഷ്‌ട്ര നീതി ന്യായ കോടതി വിധിയുടെ അടിസ്ഥാനത്തിൽ മോചിപ്പിച്ച് ഇന്ത്യയിലെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിന്റെ ഇരു സഭകളിലും നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞു. പാകിസ്ഥാനിലെ വധശിക്ഷ തടയാൻ കഴിഞ്ഞത് ഇന്ത്യയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

കുൽഭൂഷൺ യാദവ് തെറ്റുകാരനല്ല. നിയമസഹായം നിഷേധിച്ച സാഹചര്യത്തിൽ നിർബന്ധത്തിന് വഴങ്ങി നൽകിയ കുറ്റസമ്മതത്തിൽ കാര്യമില്ല. തുടർ നടപടികളിലൂടെ കാര്യങ്ങളിൽ മാറ്റങ്ങളുണ്ടാകും. ജാദവിനെ മോചിപ്പിക്കാൻ നടപടിയുണ്ടാകും. ജാദവിന്റെ കുടുംബത്തിന് കേന്ദ്ര സർക്കാരും പാർലമെന്റും എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ നേതൃത്വത്തിലുള്ള നിയമ വിദഗ്‌ദ്ധർക്കുള്ള നന്ദി രേഖപ്പെടുത്തുന്നു. അന്താരാഷ്‌ട്ര നിയമങ്ങളിൽ വിശ്വസിക്കുന്നവർക്ക് നീതി ലഭിക്കുമെന്ന ശക്തമായ സന്ദേശമാണ് അന്താരാഷ്‌ട്ര കോടതിയുടേത്. ജയശങ്കർ പറഞ്ഞു.

''കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച കേസ് നിയമപരമായി മുന്നോട്ടു പോകും.കേസ് റദ്ദാക്കണമെന്നോ, ജാദവിനെ മോചിപ്പിച്ച് തിരിച്ചയയ്ക്കണമെന്നോ കോടതി വിധിക്കാതിരുന്നതിൽ കോടതിയെ അഭിനന്ദിക്കുന്നു."

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വിറ്റിൽ കുറിച്ചത്.