ramachandra-

ന്യൂഡൽഹി: ലോക്ജനശക്തി പാർട്ടി എം.പിയും കേന്ദ്രമന്ത്രി രാംവിലാസ് പാസ്‌വാന്റെ ഇളയ സഹോദരനുമായ രാമചന്ദ്ര പാസ്‌വാൻ (57) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1.24 ഓടെ ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ഇന്ന് പാറ്റ്നയിലേക്ക് കൊണ്ടുപോകും. പാർട്ടി ആസ്ഥാനത്ത് രാവിലെ 11 മുതൽ മൂന്നുവരെ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് നാലോടെ സംസ്കാരം നടത്തും.

1999ലാണ് ആദ്യമായി ലോക്സഭയിലെത്തിയത്. 2004ലും 2014ലും 2019ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു. ഇന്നലെ വൈകിട്ട് ഡൽഹിയിലെ രാജന്ദ്രപ്രസാദ് റോഡിലെ വസതിയിലെത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.

ഇളയസഹോദരനെന്നതിലുപരി തന്റെ മകനപോലെയായിരുന്ന രാമചന്ദ്ര പാസ്‌വാനെന്ന് രാംവിലാസ് പാസ്‌വാൻ പറഞ്ഞു.