posco

ന്യൂഡൽഹി: ലൈംഗിക പീഡനത്തിലൂടെ കുട്ടികൾ മരണപ്പെടുന്ന കേസിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാൻ വ്യവസ്ഥയുള്ള പോക്‌സോ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി.

16 വയസിൽ താഴെയുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നവർക്കുള്ള കുറഞ്ഞ ശിക്ഷ പത്തിൽ നിന്ന് 20 വർഷമായി ഉയർത്താനും ബിൽ ശുപാർശ ചെയ്യുന്നു. പ്രകൃതിദുരന്തങ്ങളിലെ ഇരകളായ കുട്ടികളെ പീഡിപ്പിക്കൽ, നേരത്തെ ലൈംഗിക ശേഷി നേടാൻ കുട്ടികളിൽ രാസവസ്‌തുക്കൾ കുത്തിവയ്‌ക്കൽ, കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ, വീഡിയോ എന്നിവ ചിത്രീകരിക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ.