nadda-

ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ അമ്പതു ദിനങ്ങൾക്കുള്ളിൽ സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്‌ക്കും നേട്ടമുണ്ടാക്കുന്ന നിരവധി തീരുമാനങ്ങളെടുത്തെന്ന് പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ പറഞ്ഞു.

നൂറുദിന പരിപാടികളുമായാണ് സർക്കാർ ഭരണം തുടങ്ങിയതെങ്കിലും 50 വർഷങ്ങളിൽ കാണാത്ത മാറ്റങ്ങളാണ് രാജ്യത്ത് പ്രകടമാകുന്നത്.

കർഷക സൗഹൃദ ബഡ്‌ജറ്റും ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ട ബില്ലുകളും സാമൂഹിക വികസനത്തിനും രാജ്യസുരക്ഷയ്‌ക്കും സർക്കാർ നൽകുന്ന മുൻഗണന വ്യക്തമാക്കുന്നു. 1.95 കോടി പുതിയ വീടുകൾ, എല്ലാവർക്കും പാചകവാതക കണക്‌ഷൻ, ഗ്രാമങ്ങളിൽ കുടിവെള്ളം തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കൾക്കൊപ്പം കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, പ്രകാശ് ജാവദേക്കർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.