ന്യൂഡൽഹി: ജയ് ശ്രീറാം എന്ന വിശുദ്ധ മന്ത്രണത്തെ ആൾക്കൂട്ടക്കൊലകൾക്കിടയിൽ വലിച്ചിഴയ്ക്കെരുതെന്നും അതിനെതിരെ കത്തയച്ചവരെ അപമാനിക്കുന്ന നടപടിയിൽ നിന്ന് പിന്തിരിയാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം പി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും പാവനമായി കാണുന്ന ശ്രീരാമന്റെ പേര് കളങ്കപ്പെടുത്തരുത്. കത്തയച്ചതിന്റെ പേരിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേക്കു പോകാനാണ് പാർട്ടി നേതാവ് ആവശ്യപ്പെട്ടത്. കത്തിലൊപ്പിട്ട മറ്റു 48 പേർക്കും ഭീഷണിയുണ്ട്.