കൊച്ചി: പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷന്റെ ചന്ദ്രമതി സ്മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ് യോഗം ഉദ്‌ഘാടനം ചെയ്തു.ചാത്യാത്ത് എൽ.എം.ജി.സി ഹൈസ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി എസ്.എസ്.എൽ.സി പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് ഡോ.എ.കെ.ബോസ് പുരസ്കാരങ്ങൾ സമ്മാനിച്ചു.പി.ടി.എ പ്രസിഡന്റ് അനന്തപത്മനാഭൻ അദ്ധ്യക്ഷനായിരുന്നു.ഹെഡ്മിസ്‌ട്രസ് സിസ്റ്റർ മാർഗരറ്റ്, കൗൺസിലർ ദീപക് ജോയ്, സിസ്റ്റർ മരിയ ലിസ, ബിന്ദു.വി.എ എന്നിവർ സംസാരിച്ചു.