അങ്കമാലി.കിഡ്നി മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ നടത്തുന്ന മൂക്കന്നരിലെ അജിത്ത് ഡേവീസിന്റെ ചികത്സ സഹായ നിധിയിലേക്ക് മൂക്കന്നൂർ റോയൽ ക്ലബ് നൽകന്ന 5 ലക്ഷം രുപയുടെ ചെക്ക് റോജി എം.ജോൺ എം.എൽ.എ ചികത്സ സഹായനിധി ഭാരവാഹികൾക്ക് നൽകി. ക്ലബ് പ്രസിഡന്റ് ഷൈൻ പോൾ, സെക്രട്ടറി വി.വി. അല്കസണ്ടർ, ടോമി കളാംപറമ്പിൽ, ടി.ടി.പോളച്ചൻ, സി.ഡി ജോയി, പി.ഡി. ആന്റണി, വി.പി.ജോർജ്, പി.പി കുരിയാക്കോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, ബ്രദർ ഡോ.വർഗീസ് മഞ്ഞളി തുടങ്ങിയവർ പങ്കെടുത്തു.