കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായി കാർഡ് പുതുക്കുന്നു. ഇന്നും നാളെയും മഴുവന്നൂർ പഞ്ചായത്ത് കുടുംബശ്രീ ഹാളിലും 4, 5 തീയതികളിൽ സൗത്ത് മഴുവന്നൂർ പബ്ളിക്ക് ലൈബ്രറി ഹാളിലും 6,7 തീയതികളിൽ ഐരാപുരം കമ്മ്യൂണിറ്റി ഹാളിലും 8,9 തീയതികളിൽ നെല്ലാട് മിൽമ സൊസൈറ്റി ഹാളിലും 10,11 തീയതികളിൽ കുന്നത്തോളി മാർ ഗ്രീഗോറിയോസ് ചാപ്പൽ ഹാളിലും 12,13 തീയതികളിൽ വലമ്പൂർ ലൈബ്രറി ഹാളിലും കാർഡ് പുതുക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.