കിഴക്കമ്പലം: കിഴക്കമ്പലം താമരച്ചാൽ ബൈപ്പാസ് റോഡിലെ തണൽമരത്തിന് ചുവട്ടിൽ ആസിഡൊഴിച്ച് നശിപ്പിക്കാൻ ശ്രമം. മരത്തിന്റെ അടിഭാഗം ഉണങ്ങിത്തുടങ്ങി. നാളുകളായി ബൈപ്പാസ് റോഡിലെ കടകൾക്കു മുന്നിൽ നിൽക്കുന്ന വാകമരം കാൽനട യാത്രക്കാർക്കും കടകളിൽ എത്തുന്നവർക്കും തണൽ നൽകുന്നതിനായി പ്രദേശവാസികൾ നട്ടുപിടിപ്പിച്ചതാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.