കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വായനപക്ഷാചരണത്തോടനുബന്ധിച്ചുള്ള നാടാകെ വായനക്കൂട്ടത്തിന്റെ പരിപാടി പഴങ്ങനാട് പുളിക്കേക്കരയിൽ പി.കെ. ശശിയുടെ വസതിയിൽ നടത്തി. ഡോ. സിൻസൺ മുഖ്യാതിഥിയായി. കെ.വി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹേഷ് കെ. എം, ജോയിന്റ് സെക്രട്ടറി മഹേഷ് മാളിയേക്കപ്പടി, കലാവേദി കൺവീനർ എം.എം. ജോൺസൺ, എ.സി. ശിവൻ എന്നിവർ സംസാരിച്ചു.