കോലഞ്ചേരി: കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ കീഴിലുള്ള താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈ​റ്റിയുടെ ആഭിമുഖ്യത്തിൽ സ്വാശ്രയ സംഘങ്ങളുടെ മേഖലാ സമ്മേളനങ്ങൾ ആരംഭിച്ചു. പുത്തൻകാവ് ശ്രീ ഭദ്ര ഓഡി​റ്റോറിയത്തിൽ നടന്ന സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ്.എസ് വൈസ് പ്രസിഡന്റ് കെ.ജി. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭരണസമിതി അംഗങ്ങളായ അഡ്വ. എം.കെ. ദിലീപൻ, സന്തോഷ് പി. പ്രഭാകരൻ, യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.