നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ റീ ബിൽഡ് കേരള, പോളി ക്യാബ് കമ്പനിയുടെ സഹകരണത്തോടെ ഇലക്ട്രിക്കൽ കിറ്റ് വിതരണം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറു പഞ്ചായത്തുകളിലെ 23 ഉപഭോക്താക്കൾക്ക് അയ്യായ്യിരം രൂപയിലധികം വിലമതിക്കുന്ന ഉപകരണങ്ങളാണ് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖരവാരിയർ, ഷിബു മൂലൻ, സി.എസ്. രാധാകൃഷ്ണൻ, ടി.എ. ഇബ്രാഹിംകുട്ടി, സംഗീത സുരേന്ദ്രൻ, കെ. യമുന, കൃഷ്ണപ്രിയ, ടി.ആർ. ദിവ്യ എന്നിവർ പ്രസംഗിച്ചു.