കൊച്ചി : ഫാക്ടിന്റെ ഉദ്യോഗമണ്ഡൽ സ്‌കൂൾ, ഈസ്റ്റേൺ സ്‌കൂൾ എന്നിവയുടെ നടത്തിപ്പിൽ നിന്ന് ഒഴിവാക്കിയതിനെതിരെ എം.ഇ.എസ് എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.
സ്കൂളുകൾ നടത്തിപ്പിന് നൽകിയത് റദ്ദാക്കി ഫാക്ട് പുറപ്പെടുവിച്ച ഉത്തരവുകൾ സാധുവാണെന്നും എം.ഇ.എസിന് രണ്ടു സ്‌കൂളുകളിലും തുടരാൻ അർഹതയില്ലെന്നും ഫാക്ട് അധികൃതർ അറിയച്ചു. കരാർ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സ്കൂളുകൾ ഫാക്ട് തിരിച്ചെടുത്തത്. 15 വർഷമായി രണ്ടു സ്കൂളുകളും എം.ഇ.എസാണ് നടത്തിയിരുന്നത്.