കൊച്ചി: ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ ഭാരവാഹികളായി അഡ്വ. കെ. പി. ഹരിദാസ് (പ്രസിഡന്റ്)​,​ സി.വി ജോർജ് (വൈസ് പ്രസിഡന്റ്)​,​ കെ. എൻ. സനകൻ (ജനറൽ സെക്രട്ടറി)​,​ പി.ഡി. ടോമി, ടി.ജി തോമസ് (സെക്രട്ടറിമാർ)​,​ കെ.വി യൂസഫ് (ഖജാൻജി)​ എന്നിവരെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഏഴുവർഷമായി തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. യൂണിയന്റെ പ്രസിഡന്റ് രാജി വെച്ചതിനെ തുടർന്നാണ് ജനറൽ സെക്രട്ടറിയായിരുന്ന കെ.ജെ യേശുദാസ് വിളിച്ചു ചേർത്ത ജനറൽ ബോഡി യോഗം ഇവരെ ഭാരവാഹികളായി തിരഞ്ഞെടുത്തത്. കെ.പി. ഹരിദാസ് ഒഴികെയുള്ളവർ ടാക്‌സി ഡ്രൈവർമാരാണ്. ഇവർ ടാക്‌സി ഡ്രൈവേഴ്‌സ് ട്രസ്റ്റ് ഭാരവാഹികളായും പ്രവർത്തിക്കും.