തൃക്കാക്കര : എസ്.എൻ.ഡി.പി യോഗം 4949-ാം നമ്പർ പടമുകൾ ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം യോഗം അസി. സെക്രട്ടറി വിജയൻ പടമുകൾ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി ഇ.കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ. സുബ്രഹ്മണ്യൻ, വനിതാസംഘം പ്രസിഡന്റ് ലീല നാരായണൻ, വൈസ്.പ്രസിഡന്റ് ഗിരിജ സത്യനേശൻ, സെക്രട്ടറി പൂമേല സത്യൻ, എൻ. ജോഷി, മണിക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.