പെരുമ്പാവൂർ: കുറുപ്പംപടി വൈ.എം.സി.എ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വൈ.എം.സി.എ മുൻ കേരള റീജിയൻ ട്രഷറർ ജോസ് നെറ്റിക്കാടൻ നേതൃത്വം നൽകി. കേരള റീജിയൺ ചെയർപേഴ്‌സൻ കുമാരി കുര്യാക്കോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് ഫെജിൻ പോൾ അദ്ധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര വ്യോമയാന സെക്രട്ടറി ഡോ.കെ. റോയി പോൾ മുഖ്യപ്രഭാഷണം നടത്തി. സബ് റീജിയൺ ചെയർമാൻ ബിജു മൈലാഞ്ചേരിൽ, മുൻ പ്രസിഡന്റ് ഷെന്നി പോൾ, ജോസ് നെറ്റിക്കാടൻ, തോമസ് കെ പോൾ, കെ.കെ. എൽദോസ് എന്നിവർ പ്രസംഗിച്ചു.