ptz-sndp
എസ്.എൻ.ഡി.പി പുത്തൻകുരിശ് ശാഖയുടെ ആഭിമുഖ്യത്തിൽ ലോട്ടസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന നടത്തിയ നേത്ര പരിശോധന ക്യാമ്പ് കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൻകുരിശ്: എസ്.എൻ.ഡി.പിയോഗം പുത്തൻകുരിശ് ശാഖയുടെ ആഭിമുഖ്യത്തിൽ ലോട്ടസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. കുന്നത്തുനാട് യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ഡി. സുദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ മോഹനൻ, യൂണിയൻ കമ്മിറ്റിഅംഗം കെ. രാജു, ഉഷ വിജയൻ, ഡോ.അനഘ എന്നിവർ സംസാരിച്ചു. മുന്നൂറിലേറെ പേർ ക്യാമ്പിലെത്തി.