മരട്:മരട് സഹകരണബാങ്കിന്റെ പരിധിയിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹനത്തിന് ഈ വർഷം നാലുകോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു.ഇതിൽ മൂന്ന് ലക്ഷം രൂപായുടെ പഠനോപകരണവിതരണം അഞ്ചാംതിയതി മരട് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്.നദൂറ ഉദ്ഘാടനം ചെയ്യും.ബാങ്ക്പ്രസിഡന്റ് വി.ജയകുമാർ അദ്ധ്യക്ഷതവഹിക്കും.അംഗങ്ങളുടെ പരസ്പര ജാമ്യത്തിന്മേൽ പലിശരഹിത വായ്പകൾക്കായി മൂന്നരക്കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.. അപേക്ഷകൾ ജൂലായ് പതിനഞ്ചു വരെ സ്വീകരിക്കും.ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ എസ്.എസ്.എൽ.സി,പ്ലസ് ടു, തുടങ്ങി വിദ്യാഭ്യാസ മേഖലയിൽ മികവു നേടിയ മുഴുവൻ പ്രതിഭകളെയും അനുമോദിക്കാൻ രണ്ടു ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് വി.ജയകുമാർ അറിയിച്ചു.