കൊച്ചി : സാമൂഹിക പരിരക്ഷയും ദുർബല ജനവിഭാഗങ്ങളുട സുസ്ഥിതിയും എന്ന വിഷയത്തെ ആസ്പദമാക്കി കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിൽഅന്തർദേശീയ സമ്മർ യൂണിവേഴ്സിറ്റി ഇന്ന് മുതൽ 12 വരെ കളമശേരി കാമ്പസിൽ നടക്കും.
രാവിലെ ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം നിർവഹിക്കും. ലെഫ്റ്റനന്റ് കേണൽ ഡോ. തോമസ് സി. മാത്യു മുഖ്യാതിഥിയാകും. സമാപന സമ്മേളനത്തിൽ 12 ന് ഉച്ചയ്ക്ക് 12.30 ന് എം.ജി. സർവകലാശാലയിലെ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ഡയറക്ടർ ഡോ. സജിമോൻ എബ്രഹാം മുഖ്യാതിഥിയാകും.